Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 7:14 PM GMT Updated On
date_range 11 Aug 2022 7:14 PM GMTപ്രധാനമന്ത്രി ജൻവികാസ് കാര്യക്രം: 48.79 കോടിയുടെ പദ്ധതികൾക്ക് ശിപാർശ
text_fieldsbookmark_border
കണ്ണൂർ: പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലതല കമ്മിറ്റി 48.79 കോടിയുടെ പദ്ധതികൾ പരിശോധിച്ച് ശിപാർശ ചെയ്തു. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കണ്ണൂർ കോർപറേഷൻ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച 48.79 കോടി രൂപയുടെ പ്രപ്പോസലുകളാണ് യോഗം പരിശോധിച്ചത്. ഇവ ജില്ലതല കമ്മിറ്റി അംഗീകരിക്കുകയും പ്രപ്പോസലുകൾ സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, എ.ഡി.എം കെ.കെ ദിവാകരൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story