Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:37 AM IST Updated On
date_range 25 April 2022 5:37 AM ISTഓർമകളുടെ തിരുമുറ്റത്ത് അവർ ഒത്തുകൂടി; 48 വർഷങ്ങൾക്ക് ശേഷം
text_fieldsbookmark_border
ശ്രീകണ്ഠപുരം: 48 വർഷങ്ങൾക്ക് ശേഷം സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെച്ച് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1974 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ. മെമ്മറീസ് 74 എന്ന പേരിലാണ് ഒത്തുകൂടൽ സംഘടിപ്പിച്ചത്. 175 പൂർവവിദ്യാർഥികളും അന്നത്തെ 13 അധ്യാപകരും സംഗമത്തിന് എത്തിയിരുന്നു. പയ്യന്നൂർ മലയാളഭാഷ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി പ്രധാനാധ്യാപകൻ പി.പി. സണ്ണി അധ്യക്ഷത വഹിച്ചു. അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരെ ആദരിക്കൽ, മറുപടിപ്രസംഗം എന്നിവ നടത്തി. ഓണാഘോഷ പരിപാടികളുടെ സമ്മാനദാനം ടി.വി.ഒ കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഡോ. കെ.കെ. വിജയൻ, ഡോ. കെ.വി. ബാലൻ, ജോയ് കെ. ജോസഫ്, കെ. രമാദേവി എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ നിടിയേങ്ങ സ്വാഗതവും ടി.പി. നാരായണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
