Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ളം: ഉപയോഗം 46...

കുടിവെള്ളം: ഉപയോഗം 46 രൂപയുടെ, ബില്ല് 23,020

text_fields
bookmark_border
കുടിവെള്ളം: ഉപയോഗം 46 രൂപയുടെ, ബില്ല്  23,020
cancel
തലശ്ശേരി: പ്രതിമാസം 46 രൂപയുടെ വെള്ളം ഉപയോഗിച്ചുവരുന്ന റിട്ട. അധ്യാപകന് ഇത്തവണ ലഭിച്ചത് 23,020 രൂപയുടെ ബിൽ. പാലയാട് വ്യവസായ എസ്റ്റേറ്റ് പരിസരത്തെ ദേവിയിൽ എൻ. പത്മരാജൻ മാസ്റ്റർക്കാണ് ഒരു മാസത്തെ വെള്ളത്തിന് ചാർജായി ഇത്രയും ഭാരിച്ച ബിൽ ലഭിച്ചത്. മേയ് 27നകം തുക അടച്ചില്ലെങ്കിൽ വെള്ളം തുടർന്ന് കിട്ടില്ലെന്നുള്ള മുന്നറിയിപ്പുമുണ്ട്. മിതമായി ഉപയോഗിക്കുന്ന കുടിവെള്ളത്തിന് ഭീമൻ ബിൽ കണ്ടതോടെ അന്ധാളിച്ചിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ജനുവരി മുതലാണ് ഇദ്ദേഹത്തിന്ന് കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്. ഉപയോഗിച്ച വെള്ളത്തിന് രണ്ടുമാസത്തേക്ക് 46 രൂപയാണ് നിലവിൽ അടച്ചുവന്നത്. അനധികൃത ബില്ലിനെ സംബന്ധിച്ച് സ്ഥലത്തുവന്ന് പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിച്ച് കേരള വാട്ടർ അതോറിറ്റി തലശ്ശേരി സെക്ഷനിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകിയതായി പത്മരാജൻ പറഞ്ഞു. എന്നാൽ, ഒരാഴ്ച കഴിഞ്ഞും നടപടി ഉണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story