Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടുവിട്ടയാൾ 43...

നാടുവിട്ടയാൾ 43 വർഷത്തിനുശേഷം വീടണഞ്ഞു; ആഹ്ലാദക്കണ്ണീരിൽ കുടുംബം

text_fields
bookmark_border
നാടുവിട്ടയാൾ 43 വർഷത്തിനുശേഷം വീടണഞ്ഞു; ആഹ്ലാദക്കണ്ണീരിൽ കുടുംബം
cancel
വർഷങ്ങൾക്കുമുമ്പ് ഇരിട്ടിയിൽ വർക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് നാടുവിട്ടത് ഇരിട്ടി: ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതി ഓർമയിൽനിന്ന് മറവിയിലേക്ക് നീങ്ങുന്നതിനിടെ 43 വർഷത്തിനുശേഷമെത്തിയ ആറളത്തെ മലപ്പിലായി ജനാർദനനെ കൂടപ്പിറപ്പുകൾ നിറകണ്ണുകളോടെ സ്വീകരിച്ചു. 1979ലാണ് ജനാർദനൻ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇനി കാണാനാകില്ലെന്ന് കരുതിയ ജനാർദനൻ വീട്ടിലെത്തിയപ്പോൾ കുടുംബങ്ങൾ ഉൾപ്പെടെ ഏറെ സന്തോഷത്തിലാണെന്ന് അനുജൻ പ്രഭാകരൻ പറഞ്ഞു. ജനാർദനൻ വീട്ടിലെത്തിയ വിവരമറിഞ്ഞ് ബാല്യകാല സുഹൃത്തായ അബ്ദുല്ല കാണാനെത്തുകയും ഗതകാല സ്മരണകൾ അയവിറക്കി കെട്ടിപ്പുണർന്നത് കണ്ടുനിന്നവരെ സന്തോഷംകൊണ്ട് കണ്ണുനനയിച്ചു. ആറളത്തെ ഗോവിന്ദൻ -നാരായണി ദമ്പതികളുടെ മകനാണ് ജനാർദനൻ. ഇപ്പോൾ കാഞ്ചീപുരത്ത് ഭാര്യയും നാലുമക്കൾക്കുമൊപ്പം കഴിയുകയാണ്. വർഷങ്ങൾക്കുമുമ്പ് ഇരിട്ടിയിൽ വർക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് നാടുവിടുന്നത്. ബന്ധുക്കളെയും നാട്ടുകാരെയും കണ്ട ജനാർദനൻ ഭാര്യയെയും മക്കളെയും ഉൾപ്പെടെ കൂട്ടിക്കൊണ്ടുവരാൻ വീണ്ടും കാഞ്ചീപുരത്തേക്ക് തിരിച്ചു. മാതാപിതാക്കളുടെയും മൂന്ന് സഹോദരങ്ങളുടെയും വേർപാട് ജനാർദനന്റെ മനസ്സിൽ നീറുന്ന ഓർമയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story