Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ ഡിവിഷൻ ലീഗ്...

എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിന് 39 റൺസ് ജയം

text_fields
bookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് 39 റൺസിന് കണ്ണൂർ എസ്.എൻ കോളജിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് 43.2 ഓവറിൽ 158 റൺസിന് ഓൾ ഔട്ടായി. സി.എച്ച്. ഷാജി 37 റൺസും സന്തോഷ് പടിക്കൽ 34 റൺസുമെടുത്തു. എസ്.എൻ കോളജിനു വേണ്ടി പി. ഹാനി 23 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടിയായി എസ്.എൻ കോളജ് 25.5 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. പി. ഹാനി 27 റൺസെടുത്തു. ടെലിച്ചറി ടൗണിന് വേണ്ടി ഫൻസീർ ഹനീഫ 18 റൺസിന് മൂന്ന് വിക്കറ്റും എ.വി. ജിനു 25 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. ഫൻസീർ ഹനീഫയെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. വ്യാഴാഴ്ച ധർമടം ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി ബി. കെ 55 ക്രിക്കറ്റ് അക്കാദമിയെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story