Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:30 AM IST Updated On
date_range 31 March 2022 5:30 AM ISTജില്ലയിൽ ഇന്ന് 35,899 പേർ എസ്.എസ്.എൽ.സി പരീക്ഷക്ക്
text_fieldsbookmark_border
കണ്ണൂർ: വേനൽചൂടിൽ വെന്തുരുകുന്ന ജില്ലയിൽ വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത് 35,899 പേർ. 190 പരീക്ഷ സെന്‍ററുകളിലായി 200 ചീഫുമാരുടെയും 2,500 ഇൻവിജിലറ്റർമാരുടെയും സേവനമൊരുക്കിയിട്ടുണ്ട്. കനത്ത ചൂടായതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കാനും വെയിൽകൊള്ളാതിരിക്കാനും അടക്കമുള്ള നിർദേശങ്ങൾ ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. 36.2 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്ത ചൂട്. കണ്ണൂർ വിമാനത്താവളത്തിൽ 36.7, ഇരിക്കൂറിൽ 35.3 എന്നിങ്ങനെയും രേഖപ്പെടുത്തി. ബുധനാഴ്ച ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ തുടങ്ങി. 33,593 പേരാണ് ഹയർ സെക്കൻഡറി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. 1072 പേർ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. 17,357 പെൺകുട്ടികളും 18,542 ആൺകുട്ടികളുമാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. പ്രൈവറ്റായി 38 പേരും പരീക്ഷയെഴുതും. 1234 കുട്ടികളെ പരീക്ഷക്കെത്തിക്കുന്ന കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളാണ് ജില്ലയിൽ മുമ്പൻ. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ കുട്ടികൾ (14,711) പരീക്ഷയെഴുതുന്നത്. photos: sandeep
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story