Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 11:58 PM GMT Updated On
date_range 26 Oct 2021 11:58 PM GMTഭക്ഷ്യസുരക്ഷ വെബിനാർ 31ന്
text_fieldsഭക്ഷ്യസുരക്ഷ വെബിനാർ 31ന്കണ്ണൂർ: ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിൻെറ ഭാഗമായി അർബുദ പ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്രജ്ഞന്മാർ നേതൃത്വം നൽകുന്ന വെബിനാർ നടത്തുന്നു. ഇൗമാസം 31ന് വൈകീട്ട് 6.30ന് നടക്കുന്ന വെബിനാറിൽ വെള്ളായനി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞ ഡോ. അമ്പിളി പോൾ, ഭക്ഷ്യ സുരക്ഷ കമീഷണറേറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എച്ച്. ഹേംലാൽ എന്നിവർ പ്രഭാഷണം നടത്തും. കൃഷി സെക്രട്ടറിയും നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടറുമായ ഡോ. രത്തൻ യു. ഖേൽക്കർ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള റസിഡൻറ്സ് അസോസിയേഷൻ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഒക്ടോബർ 30ന് നാലിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പങ്കെടുക്കാൻ അവസരം.
Next Story