Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 24 Oct 2020 6:32 AM GMTകണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 31 വരെ വിലക്ക്
text_fieldsകണ്ണൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. വീടുകളില്‍ തന്നെ കഴിയേണ്ട കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ബീച്ചുകളിലും മറ്റും കൂട്ടമായെത്തുന്നത് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുചടങ്ങുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയില്‍ ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണം 15820 ആയി.
Next Story