Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:41 AM IST Updated On
date_range 28 May 2022 5:41 AM ISTചിത്രപ്രദർശനം 31ന് സമാപിക്കും
text_fieldsbookmark_border
മാഹി: പന്തക്കലിലെ ശ്രീഭാവി ആർട്ട് ഗാലറിയിൽ കലാഗേഹം ഒരുക്കിയ . 'വർണമാലാഖമാർ' എന്ന പേരിൽ പത്ത് നഴ്സുമാരുടെ 55 ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. ചിത്രകാരികളും ചിത്രരചനയിൽ താല്പര്യമുള്ളവരുമായ നഴ്സുമാരെ കണ്ടെത്തി, ഇവർക്ക് പന്തക്കലിലെ ആശ്രയ വിമൻ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പരിശീലനം നൽകിയാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. സൊസൈറ്റി ഡയറക്ടറും ചിത്രകാരിയുമായ കെ.ഇ. സുലോചനയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. മാഹി, പള്ളൂർ ആശുപത്രികളിലെയും മലബാർ കാൻസർ സെന്ററിലെയും കാരുണ്യയിലെയും സ്നേഹക്കൂടിലെയും നഴ്സുമാരുടെ വാർളി പെയിന്റിങ്, ചുമർചിത്ര രചന എന്നീ രീതികളിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുകയുടെ വിഹിതം കോടിയേരി മലബാർ കാൻസർ സൻെററിനും കലാകാരിയും രോഗിയുമായ നഴ്സിന്റെ ചികിത്സക്കുമായി നൽകും. caption: പന്തക്കൽ ആശ്രയ വിമൻ വെൽഫെയർ സൊസൈറ്റിയുടെ 'വർണ്ണമാലാഖമാർ' നഴ്സുമാരുടെ ചിത്രപ്രദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
