Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 12:06 AM GMT Updated On
date_range 29 Jan 2022 12:06 AM GMTആറളം ഫാമിൽ കാട്ടാനശല്യം; എട്ടാം ബ്ലോക്കിൽ 30 തെങ്ങുകൾ നശിപ്പിച്ചു
text_fieldsകേളകം: ആറളം ഫാമിൽ കാട്ടാനശല്യം തുടരുന്നു. എട്ടാം ബ്ലോക്കിൽ കഴിഞ്ഞദിവസം 30 തെങ്ങുകൾ നശിപ്പിച്ചു. ഫാമിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ നാളികേരം കാട്ടാന ആക്രമണത്തിൽ മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതേസമയം ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനോ വനാതിർത്തിയിൽ പ്രതിരോധ സംവിധാനം തീർക്കാനോ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്ന് ഫാം അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരുവർഷത്തിനിടെ ഫാമിലെ തെങ്ങിൻതോട്ടത്തിൽ 5000ത്തോളം തെങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഫാം അതിർത്തിയിൽ വിഭാവനം ചെയ്ത കാട്ടാന പ്രതിരോധ സംവിധാനം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ആറളം കാർഷിക ഫാം വിസ്മൃതിയിലാവുമെന്നതാണ് അവസ്ഥ.
Next Story