Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 12:03 AM GMT Updated On
date_range 10 Nov 2021 12:03 AM GMTലൈഫ് പദ്ധതി ഗുണഭോക്തൃ പരിശോധന 30നകം പൂര്‍ത്തിയാക്കും
text_fieldsകണ്ണൂർ: ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ അപേക്ഷകളില്‍ നവംബര്‍ 30നകം പരിശോധന നടത്തും. ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫീല്‍ഡ്തല പരിശോധനക്ക് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് കലക്ടര്‍ ഉത്തരവിട്ടു. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഫീല്‍ഡ് പരിശോധന നവംബര്‍ 30നകം പൂര്‍ത്തിയാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് പദ്ധതി നോഡല്‍ ഓഫിസറായ അസി. സെക്രട്ടറിയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ സെക്രട്ടറിമാരും പരിശോധന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. അപേക്ഷകരെ മുന്‍കൂട്ടി പരിശോധന വിവരം അറിയിക്കണം. ജില്ലതല മോണിറ്ററിങ് സമിതിയുടെ സഹായത്തോടെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പരിശോധന കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മുനിസിപ്പാലിറ്റികളിലെ പരിശോധന പുരോഗതി നഗരകാര്യ ജോയൻറ് ഡയറക്ടര്‍ വിലയിരുത്തി ലൈഫ് മിഷന്‍ കോഓഡിനേറ്റര്‍ മുഖേന കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പട്ടിക ജാതി-വര്‍ഗ, വിഭാഗത്തിലെ പരിശോധനക്ക് എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ സേവനം ലഭ്യമാക്കണം.
Next Story