Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 11:58 PM GMT Updated On
date_range 26 Jun 2021 11:58 PM GMTവാഹന ചങ്ങല 29ന്
text_fieldsവാഹന ചങ്ങല 29ന്കണ്ണൂർ: കോവിഡ് മഹാമാരിക്കാലത്ത് ടൂറിസം മേഖല നടുവൊടിഞ്ഞതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന കോൺട്രാക്ട് ക്യാരേജ് വാഹന ഉടമകളും ജീവനക്കാരും വൻ പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ട ലോക്ഡൗണിനുശേഷം രണ്ടുലക്ഷം രൂപ വരെ മുടക്കി ജി ഫോം പിൻവലിച്ചു സർവിസ് നടത്താനൊരുങ്ങിയെങ്കിലും രണ്ടാം തരംഗത്തിൽ വീണ്ടും കടക്കെണിയിലായി. ഒരു വർഷം സർക്കാറിലേക്ക് കോടികൾ നികുതിയടക്കുന്ന ഇൗ വിഭാഗത്തെ സഹായിക്കാനുള്ള ഒരു പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഒരു വർഷത്തെ നികുതി ഒഴിവാക്കുക, കടം തിരിച്ചടക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സാവകാശം നൽകുക, ക്ഷേമനിധി വിഹിതത്തിൽ നിന്നും 20,000 രൂപ പലിശ രഹിത വായ്പയായി അനുവദിച്ച് വാഹനങ്ങൾ റോഡിലിറക്കാൻ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 29ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മുതൽ കാസർകോട് വരെ വാഹന ചങ്ങല തീർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് ജില്ല സെക്രട്ടറി കെ. അസ്ലം, എക്സിക്യൂട്ടിവ് മെംബർ നികേഷ് കാലിയത്ത്, കെ.വി. നവാസ് എന്നിവർ പങ്കെടുത്തു.
Next Story