Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 12:02 AM GMT Updated On
date_range 24 July 2021 12:02 AM GMTപ്ലസ് ടു കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്; അവസാന തീയതി 27
text_fieldsപ്ലസ് ടു കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്; അവസാന തീയതി 27കണ്ണൂർ: മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡും എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പോടുകൂടി പ്രവേശനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്, ബിഫാം, പോളിടെക്നിക് ഡിപ്ലോമ, ഡിഫാം, ബി.ടെക് –പോളിടെക്നിക് ലാറ്ററൽ എൻട്രി തുടങ്ങിയ കോഴ്സുകളിലേക്ക് എം.ജി.എം ഗ്രൂപ്പിൻെറ തിരുവനന്തപുരം, എറണാകുളം, വളാഞ്ചേരി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ്, ഫാർമസി, പോളിടെക്നിക് കോളജുകളിലാണ് സ്കോളർഷിപ്പോടുകൂടി പ്രവേശനത്തിന് അവസരം. ജൂലൈ 28ന് രാവിലെ 10.30ന് നടക്കുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ സ്കോളർഷിപ് പരീക്ഷക്ക് scholarship.mgmtc.in/register ൽ രജിസ്റ്റർ ചെയ്യണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന. 9746482626, 7902993111, www.mgmtc.in---------------------------------------------
Next Story