Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:34 AM IST Updated On
date_range 21 April 2022 5:34 AM ISTഇരിട്ടി ഇക്കോ പാർക്ക് ഉദ്ഘാടനം 23ന്
text_fieldsbookmark_border
ഇരിട്ടി: പായം പഞ്ചായത്തും വനംവകുപ്പും പെരുമ്പറമ്പിൽ ഒരുക്കുന്ന ഇക്കോ പാർക്ക് 23ന് ഉച്ച 12ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വി. ശിവദാസൻ എം.പി മുഖ്യാതിഥിയാവും. നേരത്തെ സോഷ്യൽ ഫോറസ്‌ട്രി വിഭാഗം നിർമിച്ചതും നാശോന്മുഖമായതുമായ മഹാത്മാഗാന്ധി പാർക്കിന്റെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാർക്ക് നിർമിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, കഫറ്റീരിയ, ഐസ്‌ക്രീം പാർലർ, കുട്ടികൾക്കായി ഉല്ലാസകേന്ദ്രങ്ങൾ, ഊഞ്ഞാലുകൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തിൽ ഒരുക്കുമെന്ന് വനം അസി. കൺസർവേറ്റർ പ്രദീപ്, ഇക്കോ സൊസൈറ്റി പ്രസിഡന്റ് ജെ. സുശീൽബാബു, സെക്രട്ടറി പ്രസന്ന, ട്രഷറർ പി. അശോകൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
