Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:30 AM IST Updated On
date_range 29 March 2022 5:30 AM ISTധർമശാല-പറശ്ശിനിക്കടവ് റോഡിന് 2.20 കോടിയുടെ ഭരണാനുമതി
text_fieldsbookmark_border
തളിപ്പറമ്പ്: ധർമശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി. ഇതുപ്രകാരം ധർമശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് ബി.എം.ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് സ്‌നേക്പാർക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്. ഏഴ് മീറ്റർ വീതിയിലാണ് റോഡ് ബി.എം.ബി.സി നടത്തുക. മന്ത്രി എം.വി. ഗോവിന്ദന്റെ ഇടപെടലിനെ തുടർന്നാണ് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവായത്. ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story