Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2021 12:17 AM GMT Updated On
date_range 22 Jun 2021 12:17 AM GMTകോവിഡ്: ഇനി ചികിത്സയിൽ 2162 പേര്‍
text_fieldsകോവിഡ്: ഇനി ചികിത്സയിൽ 2162 പേര്‍434 പേര്‍ക്കുകൂടി കോവിഡ്കണ്ണൂർ: കോവിഡ് ബാധിതരായി നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത് 2162 പേര്‍ മാത്രം. കഴിഞ്ഞ ദിവസങ്ങളിൽ 3000ത്തിന് മുകളിലായിരുന്നു ആക്ടീവ് കേസുകളുടെ എണ്ണം. ഇൗ മാസം ആദ്യം 7000ത്തിന് മുകളിലും മേയ് ആദ്യവാരം 30,000ത്തിന് മുകളിലും രോഗികളുണ്ടായിരുന്നു. കോവിഡ് വ്യാപനം കുറയുന്നതിൻെറ ഭാഗമായാണ് രോഗികളുടെ എണ്ണം കുറഞ്ഞത്. അതിനിടെ ജില്ലയില്‍ തിങ്കളാഴ്ച 434 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 416 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ചുപേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 7.96 ശതമാനമാണ് പുതിയ നിരക്ക്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,55,285 ആയി. ഇവരില്‍ 452 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,51,351 ആയി. 790 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2162 പേര്‍ ചികിത്സയിലാണ്.ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 1376 പേര്‍ വീടുകളിലും ബാക്കി 786 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,596 പേരാണ്. ഇതില്‍ 12,836 പേര്‍ വീടുകളിലും 760 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 12,13,314 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 12,12,391 എണ്ണത്തിൻെറ ഫലം വന്നു. 923 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനതിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. സൈക്ലോണ്‍ ഷെല്‍ട്ടര്‍ പൊന്നിയം സറാമ്പി (രാവിലെ 10 -ഉച്ചക്ക് 12.30), ഡയറ്റ് പാലയാട് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി (ഉച്ചക്ക് രണ്ട് -വൈകീട്ട് നാല്), എടവേലി സ്‌കൂള്‍ (രാവിലെ 10-ഉച്ചക്ക് 12.30), അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് രണ്ട്-വൈകീട്ട് നാല്), തോട്ടട ഹൈസ്‌കൂള്‍ (രാവിലെ 10), കുറുവ യു.പി സ്‌കൂള്‍ (ഉച്ചക്ക് ഒന്ന്, വൈകീട്ട് നാല്), കൈതേരി പാലം എല്‍.പി സ്‌കൂള്‍ (രാവിലെ 10, വൈകീട്ട് നാല്), ബി.ഇ.എം.എല്‍.പി സ്‌കൂള്‍ പയ്യന്നൂര്‍ (രാവിലെ 10, ഉച്ചക്ക് 12.30), മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് രണ്ട്, വൈകീട്ട് നാല്), കോട്ടൂര്‍ സബ്സൻെറര്‍ ശ്രീകണ്ഠപുരം (രാവിലെ 10, ഉച്ചക്ക് ഒന്ന്), മാപ്പിള എല്‍.പി സ്‌കൂള്‍ ശ്രീകണ്ഠപുരം (ഉച്ചക്ക് രണ്ട്, വൈകീട്ട് നാല്) എന്നിവിടങ്ങളിലാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയത്. ചൊവ്വാഴ്ച 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള (1977ന് മുമ്പ് ജനിച്ചവര്‍) കോവിഡ് വാക്സിനേഷനു വേണ്ടി 109 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കോവിഡ് മരണം: വായ്പ സഹായംകോവിഡ് മൂലം കുടുംബനാഥന്‍മാരുടെ മരണത്തെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കേന്ദ്ര സമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് കേരളത്തിലെ ഒ.ബി.സി വിഭാഗത്തിലെ അര്‍ഹതയുള്ളവരില്‍നിന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷന്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയാവണം. മരണമടഞ്ഞയാള്‍ക്ക് 60 വയസ്സില്‍ താഴെ പ്രായമുണ്ടാവണം. അഞ്ചു ലക്ഷം രൂപയാണ് പരമാവധി വായ്പ. ഒരു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. അര്‍ഹതയുള്ളവര്‍ ജൂണ്‍ 28നകം www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
Next Story