Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:01 AM GMT Updated On
date_range 16 Dec 2021 12:01 AM GMTകൂടിക്കാഴ്ച 21ന്
text_fieldsകണ്ണൂർ: തോട്ടടയിലെ ഗവ. ഐ.ടി.ഐയില്‍ വെൽഷര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍/ മെറ്റലര്‍ജി /പ്രൊഡക്ഷന്‍ എൻജിനീയറിങ്/ മെക്കാട്രോണിക്‌സ് ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ 21ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183. ........................................... ജോബ് ഫെയര്‍ ജനുവരി രണ്ടിന് കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൻെറ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികള്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് സഹിതം ഹാജരാവണം. ഫോണ്‍: 0497 2700831, 6282942066. ..................................................... ഗതാഗതം നിരോധിച്ചു കണ്ണൂർ: തലശ്ശേരി -ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റെയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗതം ഡിസംബര്‍ 16 മുതല്‍ 19വരെ നിരോധിച്ചു. തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കുമ്പാട് പുതിയ റോഡ്-കൂളിബസാര്‍ -പാറക്കെട്ട് -കൊളശ്ശേരി -കുയ്യാലി വഴിയും തിരിച്ചും പോകണമെന്ന് തലശ്ശേരി പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. തലശ്ശേരി -നാദാപുരം റോഡില്‍ ചൊക്ലി മുതല്‍ പെരിങ്ങത്തൂര്‍ വരെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗതം ഡിസംബര്‍ 16 മുതല്‍ 22വരെ പൂര്‍ണമായും നിരോധിച്ചു. പള്ളൂര്‍നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ മറ്റ് റോഡുകള്‍ വഴിയോ കാഞ്ഞിരത്തിന്‍കീഴില്‍ -മത്തിപറമ്പ് വഴിയോ മേനപ്രം - കീഴ്മാടം വഴിയോ പോകണമെന്ന് തലശ്ശേരി പി.ഡബ്ല്യൂ.ഡി റോഡ്‌സ് ഉപവിഭാഗം അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു.
Next Story