Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:39 AM IST Updated On
date_range 18 March 2022 5:39 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ബ്രണ്ണൻ കോളജിന് 201 റൺസ് ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് കൈഫിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ (144 റൺസ് 102 പന്തിൽ) മികവിൽ ഗവ. ബ്രണ്ണൻ കോളജ് 201 റൺസിന് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രണ്ണൻ കോളജ് 44.2 ഓവറിൽ 314 റൺസിന് ഓൾ ഔട്ടായി. മുഹമ്മദ് കൈഫ് 144 റൺസും ശ്രീജുരാജ് 41 റൺസും കെ. അഭിജിത്ത് 39 റൺസുമെടുത്തു. ബി.കെ 55 അക്കാദമിക്കുവേണ്ടി സംഗീത് സാഗർ 70 റൺസിന് നാല് വിക്കറ്റും ദിജുദാസ് 42 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിയായി ബി.കെ. 55 ക്രിക്കറ്റ് അക്കാദമി 26 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. സംഗീത് സാഗർ 53 റൺസും ദിജുദാസ് 20 റൺസുമെടുത്തു. ബ്രണ്ണനുവേണ്ടി എം.സി. ഹൃതിക്ക് 10 റൺസിന് നാല് വിക്കറ്റും കെ.വി. അക്ഷയ് 31 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് കൈഫിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ധർമടം സീഗൾസ് ക്രിക്കറ്റ് ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനെ നേരിടും. പടം..... മുഹമ്മദ് കൈഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
