Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ ഡിസ്ക് പദ്ധതിയിൽ 20...

കെ ഡിസ്ക് പദ്ധതിയിൽ 20 ലക്ഷം പേർക്ക്​ തൊഴിൽ നൽകും -മന്ത്രി

text_fields
bookmark_border
കണ്ണൂർ: പ്രാദേശിക സർക്കാറി‍ൻെറ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന്​ മന്ത്രി എം.വി. ഗോവിന്ദൻ. മാലൂർ പഞ്ചായത്ത്‌ ഓഫിസ് കെട്ടിടസമുച്ചയത്തി‍ൻെറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓഖി, പ്രളയം, കോവിഡ് തുടങ്ങി നിരവധി പ്രശ്നങ്ങളിൽ മികച്ചരീതിയിൽ നിർവഹിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞു. ഏതു തരത്തിലുള്ള പ്രവർത്തനങ്ങൾ വരുമ്പോഴും തദ്ദേശ സ്ഥാപനങ്ങൾ ബന്ധപ്പെടുത്തി നടപ്പാക്കുന്നതും അതുകൊണ്ടാണ്. ജനകീയാസൂത്രണത്തി‍ൻെറ 25 വർഷം കഴിയുമ്പോൾ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു പുതിയതലത്തിൽ എത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മയാണ് നാം ഇപ്പോൾ നേരിടുന്ന പ്രശ്നം. അത് പരിഹരിക്കാനുള്ള ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണ്. കെ ഡിസ്ക് പദ്ധതിയുടെ ഭാഗമായി 20 ലക്ഷം പേർക്കാണ് തൊഴിൽ നൽകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ ഫണ്ടിൽനിന്ന്​ 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത്‌ ഓഫിസ് കെട്ടിടസമുച്ചയം നിർമിക്കുന്നത്​. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം വി. ഗീത, പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ. സുധാകരൻ, സ്ഥിരംസമിതി അധ്യക്ഷ പ്രേമി പ്രേമൻ, അംഗം ശിഹാബുദ്ദീൻ പട്ടാരി, മാലൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വി. ഹൈമാവതി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story