Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2021 11:59 PM GMT Updated On
date_range 7 July 2021 11:59 PM GMTനിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; 20 തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ
text_fieldsനിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; 20 തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽphoto: azheekode road അഴീക്കോട് കൈത്തറി പൈതൃകഗ്രാമം റോഡ് പൊലീസ് അടക്കുന്നുഅവശ്യസാധന കടകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുംകണ്ണൂർ: കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കും. ആലക്കോട്, കടന്നപ്പള്ളി പാണപ്പുഴ, ആന്തൂര്‍ നഗരസഭ, പടിയൂര്‍, കണ്ണപുരം, പരിയാരം, പാട്യം, ചപ്പാരപ്പടവ്, കാങ്കോല്‍ ആലപ്പടമ്പ, കുറ്റ്യാട്ടൂര്‍, അഴീക്കോട്, ചെമ്പിലോട്, ചിറക്കല്‍, എരമം കുറ്റൂര്‍, ചെറുതാഴം, പട്ടുവം, പെരിങ്ങോം വയക്കര, തൃപ്രങ്ങോട്ടൂര്‍, കൊളച്ചേരി, പെരളശ്ശേരി എന്നീ 20 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്ൾ ലോക്ഡൗൺ. ഇവിടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. പരിയാരം അടക്കമുള്ള പഞ്ചായത്തുകളിൽ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിത്തുടങ്ങി. റോഡുകൾ അടക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവുള്ളത്.---––––––––––––––––––––––––––––––––––––പൊലീസ് പിടിമുറുക്കുന്നുകണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്റ്റേഷന് പരിധികളില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങൾ നടപ്പാക്കും. അതിതീവ്ര വ്യാപനമുള്ള മേഖലകളിൽ ട്രിപ്ള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ നടപ്പാക്കും. ചെമ്പിലോട് കോവില്‍ റോഡ്, മുതലി കോളനി റോഡ്, ഇരിവേരി കനാല്‍ -അയ്യപ്പൻചാല്‍ റോഡ്, മുണ്ടത്തോട് പാലം റോഡ്, അനുബന്ധ പോക്കറ്റ് റോഡുകള്‍, മയ്യില്‍ വാര്‍ഡ് 12ലെ ചെമ്മാടം റോഡ്, മുബാറക് റോഡ്, ചെറിയാണ്ടി താഴെ കോളച്ചേരി പഞ്ചായത്ത് റോഡ്, പത്തായക്കുന്ന് – പുതിയതെരു ചിമ്മാലി മുക്ക് റോഡ്, കുണ്ടഞ്ചല്‍ ക്ഷേത്രം റോഡ്, അണിയറ ഇല്ലം റോഡ്, കയറ്റി മെയിന്‍ റോഡ്,പാടി കയറ്റി റോഡ്, കയറ്റി - ചെറുകുന്ന് റോഡ്, ചുണ്ട റോഡ് തുടങ്ങിയവ പൊലീസ് അടച്ചു.വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലെ ചിറക്കല്‍, അഴീക്കോട് ഭാഗങ്ങളിലെ കപ്പാലം ഓണപ്പറമ്പ റോഡ്, പടിഞ്ഞാറെ മെട്ട കോളനി റോഡ്, കപ്പക്കടവ് -തീപ്പെട്ടി കമ്പനി – ജമാ അത്ത് സ്കൂള്‍ റോഡ്, അഴീക്കോട് തെരു റോഡ്, നീര്‍ക്കടവ് അമ്പലം – കാപ്പിലെ പീടിക - നീര്‍ക്കടവ് റോഡ്, അഴീക്കല്‍ കടപ്പുറം – ബീച്ച്- ലൈറ്റ്ഹൗസ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാപനമുള്ള പ്രദേശങ്ങളില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കാനും അനാവശ്യ യാത്രകളും കൂട്ടംകൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ കര്‍ശന നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമീഷണര്‍ അറിയിച്ചു.
Next Story