Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് 19; രണ്ടു...

കോവിഡ് 19; രണ്ടു മണിക്കൂറില്‍ ഫലം അറിയാം

text_fields
bookmark_border
കാസര്‍കോട് ജനറൽ ആശുപത്രിയില്‍ ട്രൂനാറ്റ് ടെസ്​റ്റ്​ ആരംഭിച്ചു കാസർകോട്: ഇനി മുതല്‍ കോവിഡ് 19 പരിശോധനാ ഫലം രണ്ട് മണിക്കൂറില്‍ അറിയാം. ട്രൂനാറ്റ് ടെസ്​റ്റ്​ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. രണ്ട് മെഷീനുകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ ലഭിക്കും. ഒരേ സമയം രണ്ട് പേര്‍ അടങ്ങിയ മൂന്ന് ബാച്ച് പരിശോധനയിലൂടെ ആറ് പേരുടെ സ്രവങ്ങളുടെ പരിശോധന ഓരോ ദിവസവും സാധ്യമാകും. ടെസ്​റ്റ്​ സൻെറര്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്തു. പരിശോധനക്കായി തൊണ്ടയിലെ സ്രവം തന്നെയാണ് സ്വീകരിക്കുന്നത്. കിടത്തിച്ചികിത്സയിലുള്ള രോഗികള്‍ക്കും അത്യാസന്ന നിലയിലുള്ളവര്‍ക്കും മൃതദേഹത്തി​ൻെറ കോവിഡ് ടെസ്​റ്റിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഫലം ലഭിക്കാനായി നീണ്ട നേരത്തെ കാത്തിരിപ്പ് ഈ മഷീന് വരുന്നതോടെ ഒഴിവാക്കാം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജൂണ്‍ 27ന് ടെസ്​റ്റി​ൻെറ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രയല്‍ സമയത്ത് എടുത്ത സ്രവം നെഗറ്റിവ് ആയിരുന്നു. ട്രൂനാറ്റ് ടെസ്​റ്റി​ൻെറ ആദ്യസ്രവ പരിശോധന ശനിയാഴ്ച നടന്നു. കിടത്തിച്ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവങ്ങളാണ് ഇന്ന് പരിശോധിച്ചതെന്നും പരിശോധിച്ച മൂന്ന് സ്രവങ്ങളും നെഗറ്റിവാണെന്നും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം പറഞ്ഞു. പടം COVID TEST prd ട്രൂനാറ്റ് ടെസ്​റ്റ്​ റൂം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story