Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 12:04 AM GMT Updated On
date_range 17 Dec 2021 12:04 AM GMTഅന്താരാഷ്ട്ര അറബിക് സമ്മേളനം 18ന്
text_fieldsതളിപ്പറമ്പ്: അറബിക് ലാംഗ്വേജ് ഇംപ്രൂവ്മൻെറ് ഫോറവും ജാമിഅ അൽ മഖറുമായി സഹകരിച്ച് നടത്തുന്ന അലിഫ് നാടുകാണി അൽമഖർ കാമ്പസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10 മുതൽ അഖില കേരള അറബി പ്രഭാഷണ മത്സരം, കാലിഗ്രഫി പ്രദർശനം എന്നിവ നടക്കും. തളിപ്പറമ്പ് നാടുകാണി അൽ മഖർ കാമ്പസിൽ രാവിലെ 10ന് സമസ്ത ജില്ല സെക്രട്ടറി പി.പി. അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.പി. അബ്ദുസമദ് അമാനി പട്ടുവം, ഡോ.എം.പി. മുഹമ്മദ് ശാഫി അസ്ഹരി, കെ.പി. അബ്ദുൽ ജബ്ബാർ ഹാജി, ടി. അബ്ദുറഷീദ് നഈമി എന്നിവർ പങ്കെടുത്തു.
Next Story