Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈ പുഞ്ചിരി പുലരണം;...

ഈ പുഞ്ചിരി പുലരണം; ഇനാറ മോൾക്കും വേണം 18 കോടി

text_fields
bookmark_border
ഈ പുഞ്ചിരി പുലരണം; ഇനാറ മോൾക്കും വേണം 18 കോടി പ്രൂഫ്​ കഴിഞ്ഞതാണ്​. ഉപയോഗിക്കണംകണ്ണൂര്‍: കുഞ്ഞുശരീരത്തിലെ വേദനകൾ മുഖത്തുകാണിക്കാതെ ഇനാറ മോൾ ഇപ്പോഴും പുഞ്ചിരിക്കുകയാണ്​. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാളിൽ​ മാത്രം കണ്ടുവരുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗത്തി​ൻെറ കാഠിന്യങ്ങളൊന്നും അവൾക്കറിയില്ല. ഏഴുമാസം മാത്രം പ്രായമുള്ള തങ്ങളുടെ പി​​ഞ്ചോമനയെ മാറോടണച്ച്​ കണ്ണൂർ മുഴപ്പിലങ്ങാട്​ കെട്ടിനകത്തെ മുഹമ്മദ്​ റാഷിദും ഫാത്തിമ ഹിസാനയും കാരുണ്യമതികളുടെ സഹായം തേടുകയാണ്​. 18 കോടിരൂപ വിലവരുന്ന മരുന്നു നൽകിയാൽ മാത്രമേ മകൾ ഇനാറ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനാവൂ. തലശ്ശേരിയിലെ ഇലക്​ട്രോണിക്​സ്​ കടയിലെ ജീവനക്കാരനായ റാഷിദിനെ സംബന്ധിച്ച്​ 18 കോടിയെന്നത്​ ചിന്തിക്കാൻ പോലുമാവാത്ത തുകയാണ്​. മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന്​ മലയാളികൾ നൽകിയ സ്​നേഹവും കരുണയും കുഞ്ഞു ഇനാറക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ കുടുംബം. മാട്ടൂലിലെ മുഹമ്മദിനും ചപ്പാരപ്പടവിലെ ഖാസിമിനും പിറകെയാണ്​ ജില്ലയില്‍ വീണ്ടും ഒരു കുട്ടിക്കുകൂടി എസ്​.എം.എ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇനാറക്ക്​ ടൈപ്പ്​ എ എസ്​.എം.എയാണ്​ ബാധിച്ചത്​. അതിനാൽ കൃത്യമായ ചികിത്സ നൽകിയാൽ സാധാരണജീവിതത്തിലേക്ക്​ കൈപിടിച്ചുയർത്താനാവും. ഇനാറയുടെ ചികിത്സക്കായി പണം സ്വരൂപിക്കാൻ മ​ുഴപ്പിലങ്ങാട്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ടി. സജിത ചെയർപേഴ്​സനും എടക്കാട്​ മഹല്ല്​ കമ്മിറ്റി പ്രസിഡൻറ്​ പി. ഹമീദ്​ മാസ്​റ്റർ ജനറൽ കൺവീനറും ഹാഷിം ബപ്പൻ ട്രഷററുമായി ബഹുജന ചികിത്സ കൂട്ടായ്​മ രൂപവത്​കരിച്ചിട്ടുണ്ട്​. കെ. സുധാകരൻ എം.പി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ല പഞ്ചായത്തംഗം കെ.വി. ബിജു, തലശ്ശേരി ബ്ലോക്ക്​ പഞ്ചായത്ത്​ സ്ഥിരംസമിതി അധ്യക്ഷ കെ.ടി. ഫർസാന, പഞ്ചായത്തംഗം ഫർസീന നിബ്രാസ്​ തുടങ്ങിയവർ രക്ഷാധികാരികളാണ്​. ​നേരത്തെ മാട്ടൂലിലെ മുഹമ്മദിനായി 46 കോടിയിലധികം ​​അക്കൗണ്ടിലേക്കെത്തിയിരുന്നു. ചികിത്സ ചെലവിനുശേഷം അവശേഷിക്കുന്ന തുക സർക്കാറിന്​ കൈമാറാൻ തീരുമാനിച്ച ചികിത്സസഹായ കമ്മിറ്റി സമാന അസുഖം ബാധിച്ച ജില്ലയിലെ കുട്ടികളുടെ ചികിത്സക്കായി പരിഗണിക്കണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചിരുന്നു. മുഹമ്മദ്​ മോന്​ നൽകിയതുപോതെ ഇനാറ മോൾക്കും കാരുണ്യമതികളുടെ സഹകരണം അഭ്യർഥിക്കുകയാണെന്ന്​​ ചികിത്സ കൂട്ടായ്​മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞ​ു. ഫണ്ട്​ ശേഖരണാർഥം കാടാച്ചിറ എസ്​.ബി.ഐയിലും എടക്കാട്​ കേരള ഗ്രാമീൺ ബാങ്കിലും അക്കൗണ്ട്​ തുറന്നിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: എസ്​.ബി.ഐ കാടാച്ചിറ 40344199787, IFSC: SBIN0071263, കേരള ഗ്രാമീണ്‍ ബാങ്ക് എടക്കാട്: 40502101030248, IFSC: KLGB0040502, ഗൂഗ്​ള്‍ പേ: 9744918645, 8590508864. വാർത്തസമ്മേളനത്തിൽ ചെയർപേഴ്​സൻ​ ടി. സജിത, ജനറൽ കൺവീനർ പി. ഹമീദ് മാസ്​റ്റർ, ട്രഷറർ ഹാഷിം ബപ്പൻ എന്നിവർ പങ്കെടുത്തു.photo: inara fathima sma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story