Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTവീരാജ്പേട്ടയിൽ രണ്ടിടങ്ങളിൽ മോഷണം; 17.5 ലക്ഷത്തിന്റെ സ്വർണം കവർന്നു
text_fieldsbookmark_border
വീരാജ്പേട്ട: വീരാജ്പേട്ടയിൽ രണ്ടിടങ്ങളിൽ മോഷണം. പോളിബെട്ടയിലും പൊന്നംപേട്ടയിലുമായി നടന്ന മോഷണങ്ങളിൽ 17.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായി. പോളിബെട്ടക്കടുത്ത ഹൊസൂരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ സുബ്ബയ്യ-രശ്മി ദമ്പതികളുടെ വീട്ടിൽ വ്യാഴാഴ്ച പകൽസമയത്ത് മോഷ്ടാക്കൾ കയറി 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ദമ്പതികൾ പോളിബെട്ട ടൗണിൽ ഷോപ്പിങ് നടത്തിവരുന്നതിനിടെയാണ് മോഷണം. പൊന്നംപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ സുളുഗോഡിലെ കെ. ആഷിഖ് അപ്പച്ചു എന്നയാളുടെ വീട്ടിൽനിന്ന് 7.60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. ആഷിഖും ഭാര്യയും ബാംഗളൂരുവിൽ ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story