Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: ഫോർട്ട് ക്രിക്കറ്റ് ക്ലബിന് 157 റൺസ് ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സി.പി. സജിത്തിന്റെ ഓൾറൗണ്ട് പ്രകടന മികവിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് 157 റൺസിന് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. സി.പി. സജിത്ത് 66 റൺസും ജിജു വിജയൻ 35 റൺസും തേജസ് വിവേക് 30 റൺസുമെടുത്തു. ബി.കെ 55 ക്രിക്കറ്റ് ക്ലബിനുവേണ്ടി പി.വി. അഭിരാജ് മൂന്ന് വിക്കറ്റും സഞ്ജു ശിവൻ, ഒമർ അബൂബക്കർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിയായി തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് 22.5 ഓവറിൽ 78 റൺസിന് ഓൾ ഔട്ടായി. ഫോർട്ടിന് വേണ്ടി പി.വി. അതുൽ ബാബു 22 റൺസിന് നാല് വിക്കറ്റും സി.പി. സജിത്ത് 25 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. സി.പി. സജിത്തിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച കളിയില്ല. ശനിയാഴ്ച ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story