Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രണ്ണൻ കോളജിന് 155...

ബ്രണ്ണൻ കോളജിന് 155 റൺസ് ജയം

text_fields
bookmark_border
ബ്രണ്ണൻ കോളജിന് 155 റൺസ് ജയം
cancel
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സി.ടി.കെ. മുഹമ്മദ് നസീലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ഗവ. ബ്രണ്ണൻ കോളജ് 155 റൺസിന് ധർമടം ഒഴയിൽഭാഗം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രണ്ണൻ കോളജ് നിശ്ചിത 45 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. നസീൽ 116 പന്തിൽ 102 റൺസെടുത്തു. പി. നീരജ് 44 റൺസും കെ. അഭിജിത് 31 റൺസുമെടുത്തു. ഒഴയിൽ ഭാഗത്തിനുവേണ്ടി കെ.ടി. ഷാനിദ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയായി ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബ് 19.5 ഓവറിൽ 84 റൺസിന് ഓൾ ഔട്ടായി. കെ.ടി. ഷാനിദ് 23 റൺസെടുത്തു. ബ്രണ്ണൻ കോളജിനുവേണ്ടി അശ്വിൻ കുമാർ 12 റൺസിന് നാല് വിക്കറ്റും ശ്രീജുരാജ് 11 റൺസിന് മൂന്ന് വിക്കറ്റും കെ. അഭിജിത് ആറ് റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നസീലിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ബുധനാഴ്ചത്തെ മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് കണ്ണൂർ എസ്.എൻ കോളജിനെ നേരിടും. ------------- photo സി.ടി.കെ. മുഹമ്മദ് നസീൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story