Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:34 AM IST Updated On
date_range 3 April 2022 5:34 AM ISTചുഴലിക്കാറ്റ്: വളയംചാലിൽ 15 ലക്ഷത്തിന്റെ കാർഷിക വിളനാശം
text_fieldsbookmark_border
കേളകം: ചുഴലിക്കാറ്റിൽ കേളകം കൃഷിഭവൻ പരിധിയിലെ വളയംചാലിൽ 15 ലക്ഷത്തിന്റെ കാർഷിക വിളകൾ നശിച്ചതായി പ്രാഥമിക കണക്ക്. നഷ്ടം സംബന്ധിച്ച് കൃഷിവകുപ്പ് കണക്കെടുപ്പ് ആരംഭിച്ചു. കർഷകരുടെ അപേക്ഷകൾ ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. ടാപ്പിങ് നടത്തുന്ന 500 റബർ മരങ്ങൾ, ടാപ്പിങ് നടത്താത്ത 150 മരങ്ങൾ, 70 കശുമാവ്, 15 പ്ലാവ്, 10 തെങ്ങ്, കുലച്ച നേന്ത്രവാഴ 600, കുലക്കാത്തത് 150 എണ്ണം എന്നിവ നശിച്ചുവെന്നാണ് കൃഷി വകുപ്പ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. നാശം നേരിട്ടവരിൽ വിള ഇൻഷുറൻസ് ഉള്ളവരും ഇല്ലാത്ത കർഷകരും ഉണ്ട്. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം വളയംചാൽ, കുണ്ടേരി, കാളികയം പ്രദേശങ്ങളിലെ 60 കർഷകരുടെ വിളകളാണ് നശിച്ചത്. വീടുകൾക്കും നാശം നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story