Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTചെങ്ങറ കോളനി സമരം: എസ്.പി ഓഫിസ് മാർച്ച് 12ന്
text_fieldsbookmark_border
കണ്ണൂർ: ചെങ്ങറ ഭൂസമര പുനരധിവാസത്തിൽപെട്ട ദലിത് കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 12ന് എസ്.പി ഓഫിസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒടുവള്ളിയിൽ സമീപകാലത്ത് സി.പി.എം നിയന്ത്രണത്തിൽനിന്ന് ഭൂരിഭാഗം പേരും മാറിയതോടെയാണ് ചെങ്ങറ കോളനിവാസികൾ നിരന്തരം അക്രമത്തിന് വിധേയരാവുകയും പ്രദേശത്ത് വ്യാജവാറ്റ് വർധിക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്തതോടെ കോളനിവാസികളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്. ഇവരെ സന്ദർശിക്കാനെത്തിയ വെൽെഫയർ പാർട്ടി നേതാക്കളെ പോലും മാരകായുധങ്ങളുമായി ആക്രമിക്കുകയുണ്ടായി. ചെങ്ങറ കോളനിവാസികെള മർദിച്ചവർക്കെതിരെ എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും വ്യാജവാറ്റിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ എം.പിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകും. ജനുവരി ഒമ്പതിന് ഒടുവള്ളിതട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമര സഹായസമിതി ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മാധവൻ മാസ്റ്റർ, സി.എ. അജീർ, സൈനുദ്ദീൻ കരിവെള്ളൂർ, ശശി മാസ്റ്റർ, വിജയൻ ചെങ്ങറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story