Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:39 AM IST Updated On
date_range 24 Jun 2022 5:39 AM ISTശ്രീകണ്ഠപുരത്ത് ചുമട്ടുകൂലി 12 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ
text_fieldsbookmark_border
ശ്രീകണ്ഠപുരം: നാലുമാസമായി തുടരുന്ന, ശ്രീകണ്ഠപുരത്തെ ചുമട്ട് തൊഴിലാളികളുടെ കൂലി പ്രശ്‌നത്തിന് പരിഹാരമായി. വ്യാപാരികളുടെ ഇടപെടലിലൂടെ 12 ശതമാനം കൂലി വര്‍ധിപ്പിക്കാനാണ് ധാരണയായത്. 50 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്തുവന്നിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് ബി.പി. ബഷീര്‍, ജനറല്‍ സെക്രട്ടറി സഹദ് സാമ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത ചുമട്ട് തൊഴിലാളി യൂനിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ 2024 ഫെബ്രുവരി വരെയാണ് കൂലി വര്‍ധനക്ക് ധാരണയായത്. ഇതോടെയാണ് മാസങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമായത്. യോഗത്തില്‍ വ്യാപാരി-തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ എന്‍.എം. അബ്ദുല്‍ഖാദര്‍, കെ.ടി. കാസിം, പി.ടി. കുര്യാക്കോസ്, കെ.വി. ബഷീര്‍, കെ.കെ. ഹരിദാസന്‍, വി.പി. പക്കര്‍, ടി.സി. ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story