Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആശങ്കയേറുന്നു; 1121...

ആശങ്കയേറുന്നു; 1121 പേർക്ക്​ കോവിഡ്

text_fields
bookmark_border
ആശങ്കയേറുന്നു; 1121 പേർക്ക്​ കോവിഡ്രോഗ സ്​ഥിരീകരണ നിരക്ക്​ 13.32 ശതമാനംകണ്ണൂർ: ജില്ലയിൽ കോവിഡ്​ വ്യാപനത്തിൽ ആയിരം കടന്നുള്ള ആശങ്ക വീണ്ടും. വെള്ളിയാഴ്ച​ 1121 പേര്‍ക്ക് പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 1099 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ടുപേർക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്​ഥിരീകരണ നിരക്ക്​ 13.32 ശതമാനമാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 1,79,310 ആയി. ഇവരില്‍ 781 പേര്‍ വെള്ളിയാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,71,953 ആയി. 1009 പേര്‍ രോഗം മൂലം മരിച്ചു. 4577 പേര്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 23,973 പേരാണ്. ഇതില്‍ 23211 പേര്‍ വീടുകളിലും 762 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 14,39,381 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,38,579 എണ്ണത്തി​ൻെറ ഫലം വന്നു. 802 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story