Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:31 AM IST Updated On
date_range 1 Aug 2021 5:31 AM ISTജില്ലയിൽ 11 ഐസൊലേഷൻ വാർഡുകൾ കൂടി
text_fieldsbookmark_border
ജില്ലയിൽ 11 ഐസൊലേഷൻ വാർഡുകൾ കൂടിപേരാവൂർ: കോവിഡ് മൂന്നാം തരംഗം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ 11 ഇടങ്ങളിൽക്കൂടി ഐസൊലേഷൻ വാർഡുകൾ അനുവദിച്ചു. പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലും കരിവെള്ളൂർ, ഒടുവള്ളിത്തട്ട്, കൂട്ടുംമുഖം, പാപ്പിനിശ്ശേരി, പാട്യം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചിറ്റാരിപ്പറമ്പ് പി.എച്ച്.സി, ചേലോറ, മുഴപ്പിലങ്ങാട്, പന്ന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുമാണ് ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്. പുതിയ വാർഡുകൾ സ്ഥാപിക്കുന്നതിന് 1.75 കോടി രൂപ ചെലവ് വരും. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ ബ്ലോക്കുപോലെ ഓരോ നിയമസഭ മണ്ഡലത്തിലുമുള്ള ഒരു തിരഞ്ഞെടുത്ത ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഉണ്ടാക്കുന്നതിൻെറ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ 10 മുതൽ 20 വരെ കിടക്കകളുള്ള വാർഡുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story