Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 11:59 PM GMT Updated On
date_range 30 Nov 2021 11:59 PM GMTജില്ലയിൽ 1092 എയ്ഡ്സ് രോഗികൾ
text_fieldsഎയ്ഡ്സ് ദിനാചരണം ഇന്ന് കണ്ണൂർ: ജില്ലയിൽ ആകെ 1092 രോഗികളാണ് ചികിത്സയിലുള്ളത്. 2021 ജനുവരി മുതൽ ഒക്‌ടോബർ വരെ പരിശോധിച്ചതിൽ 46 പേർക്ക് എച്ച്.ഐ.വി പോസിറ്റിവ് കണ്ടെത്തിയതായി ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. ജി. അശ്വിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 26 പുരുഷന്മാരും 20 സ്ത്രീകളുമാണ്. 24,862 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 മണിക്ക് ഐ.എം.എ ഹാളിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 'അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എയ്ഡ്സ് ദിനാചരണത്തിൻെറ ഭാഗമായി നവംബർ 30 മുതൽ ഡിസംബർ രണ്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ, റെഡ് റിബൺ കാമ്പയിൻ, ദീപം തെളിക്കൽ, ടെസ്റ്റിങ് ക്യാമ്പ്, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി.പി. രാജേഷ്, ഡോ. പി.കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Next Story