Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലിനജലം: ക്വാർട്ടേഴ്സ്...

മലിനജലം: ക്വാർട്ടേഴ്സ് ഉടമക്ക്​ 10,000 രൂപ പിഴ

text_fields
bookmark_border
മാഹി: അഴിയൂർ പഞ്ചായത്തിലെ കോവുക്കൽ പ്രദേശത്ത് വാടകക്ക് നൽകിയ വീട്ടിൽനിന്ന് മലിനജലം പൊതുറോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമസ്ഥൻ തൈക്കണ്ടി ഷംസുദ്ദീന് പഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി. വാടകക്കാരി ഒരാഴ്ചക്കകം ഈ കെട്ടിടത്തിൽ നിന്ന് താമസം മാറ്റാൻ താമസക്കാർക്കും നോട്ടീസ് നൽകി. ഉടമസ്ഥൻ വിദേശത്തായതിനാൽ ഭാര്യക്കാണ് നോട്ടീസ് നൽകിയത്. റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നേരിട്ട് പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽനിന്ന്​ മലിനജലം ഒഴുക്കിവിട്ടത് സംബന്ധിച്ച് വാർഡ് മെംബർ ഫിറോസ് കാളാണ്ടി, ബ്ലോക്ക് മെംബർ വി.പി. ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടറി ഇടപെട്ട് ഉടമസ്ഥനെക്കൊണ്ട് ടാങ്ക് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്നും റോഡിൽ മലിനജലം കണ്ടതിനെ തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ്​ മറ്റൊരു വീട്ടിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്​. ഒരാഴ്ചക്കകം ടാങ്ക് പുതുതായി നിർമിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്വാർട്ടേഴ്സ് പൂട്ടി സീൽ പതിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story