Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 12:02 AM GMT Updated On
date_range 25 July 2021 12:02 AM GMTപതിനാല് മാസം; 1000 കോവിഡ് മരണങ്ങൾ
text_fieldsപതിനാല് മാസം; 1000 കോവിഡ് മരണങ്ങൾ68 ദിവസത്തിനുള്ളിൽ 500 മരണംമരണനിരക്കിൽ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനം കണ്ണൂരിന്കണ്ണൂർ: കോവിഡ് മഹാമാരിയുടെ ഭീതി ഇരട്ടിപ്പിച്ച് ജില്ലയിലെ മരണക്കണക്കുകൾ. രോഗബാധയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ആദ്യ മരണം റിപ്പോർട്ട് ചെയ്ത് 423 ദിവസങ്ങൾ പിന്നിട്ടശേഷമാണ് കണക്കുകൾ ആയിരത്തിലെത്തിയത്. 2020 മാർച്ച് ഒമ്പതിന് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 78 ദിവസങ്ങൾക്ക് ശേഷമാണ് ആദ്യമരണം. മേയ് 26ന് ആദ്യ മരണം റിപ്പോർട്ട് ചെയ്യുേമ്പാൾ 75 സജീവ കേസുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഏകദേശം ഒരുവർഷത്തിന് ശേഷം കഴിഞ്ഞ മേയ് 16നാണ് മരണം 500 കടന്നത്. പിന്നീട്, രണ്ടാംതരംഗത്തിൻെറ വ്യാപനത്തിൽ വെറും 68 ദിവസങ്ങൾകൊണ്ട് മരണക്കണക്ക് ആയിരത്തിലെത്തി. 173 പേരാണ് ഈ മാസം കോവിഡ് ബാധിച്ച് മരിച്ചത്. ജൂൺ ഒമ്പതിനാണ് ജില്ലയിൽ ഏറ്റവും കൂടുതൽപേരെ കോവിഡ് കൊണ്ടുപോയത്. 21 ജീവനുകളാണ് ഒറ്റദിവസം നഷ്ടമായത്. 1017 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് നൽകുന്ന കണക്കുകളെക്കാൾ എത്രയോ വലുതാണ് യഥാർഥകണക്കുകൾ. ഏകദേശം മൂന്നിരട്ടിയോളംപേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിക്കുന്നവരെ കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. മരണനിരക്കിൽ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്താണ് കണ്ണൂർ.
Next Story