Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒരുദിവസം പ്രകാശിതമായത്...

ഒരുദിവസം പ്രകാശിതമായത് 100 മാസികകൾ

text_fields
bookmark_border
ഒരുദിവസം പ്രകാശിതമായത് 100 മാസികകൾ
cancel
ഒരുദിവസം പ്രകാശിതമായത് 100 മാസികകൾ പടം: താലൂക്കുതല മാസിക ഏറ്റുവാങ്ങൽ കീഴൂരിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: ഒറ്റ ദിവസം 100 കൈയെഴുത്ത്​ മാസികകൾ പ്രകാശിതമായപ്പോൾ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ രചിച്ചത് സർഗാത്​മകതയുടെ പുതുചരിതം. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ എണ്ണം 100 തികഞ്ഞതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായാണ് നൂറ് മാസികകൾ പ്രസിദ്ധീകരിച്ചത്. മികച്ച മാസികകൾക്ക് മേഖല തലങ്ങളിലും താലൂക്ക് തലത്തിലും സമ്മാനങ്ങൾ നൽകും. മാസികകളിൽനിന്ന്​ തിരഞ്ഞെടുക്കുന്ന രചനകൾ ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ പി. കുഞ്ഞികൃഷ്ണനും സെക്രട്ടറി രഞ്ജിത് കമലും പറഞ്ഞു. താലൂക്കുതല മാസിക ഏറ്റുവാങ്ങൽ കീഴൂർ സനില കുമാരി സ്മാരക വായനശാലയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. വേലായുധൻ മുഖ്യാതിഥിയായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.വി. ബിനോയ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, വൈസ് പ്രസിഡന്‍റ്​ എ.കെ. രവീന്ദ്രൻ, ജോ. സെക്രട്ടറി പ്രദീപൻ കണ്ണോത്ത്, സംസ്ഥാന കൗൺസിലർ കെ.എ. ബഷീർ, ജില്ല കൗൺസിൽ അംഗം പി.പി. രാഘവൻ മാസ്റ്റർ, താലൂക്ക് കമ്മിറ്റി അംഗം പി. രഘു എന്നിവർ സംസാരിച്ചു. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജില്ല എക്സിക്യൂട്ടിവ്​ അംഗം മനോജ് കുമാർ പഴശ്ശി, പേരാവൂർ പഞ്ചായത്തിൽ താലൂക്ക് കമ്മിറ്റി അംഗം പി.കെ. സദൻ, കണിച്ചാർ പഞ്ചായത്തിൽ പി. രഘു, മുഴക്കുന്നിൽ കെ.എ. ബഷീർ, അയ്യംകുന്ന്, ആറളം പഞ്ചായത്തുകളിൽ എ.കെ. രവീന്ദ്രൻ, ഇരിട്ടി നഗരസഭ, ഉളിക്കൽ പഞ്ചായത്ത്​ എന്നിവിടങ്ങളിൽ പ്രദീപൻ കണ്ണോത്ത്, മട്ടന്നൂർ നഗരസഭയിലും തില്ലങ്കേരി പഞ്ചായത്തിലും രഞ്ജിത് കമൽ എന്നിവർ മാസികകൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story