Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTസത്വരനടപടികൾ സ്വീകരിക്കണം -യു.ഡി.എഫ്
text_fieldsbookmark_border
പാനൂർ: താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കാൻ സർക്കാർ സത്വരനടപടികൾ സ്വീകരിക്കണമെന്ന് പാനൂരിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സ്ഥലമെടുപ്പിനുള്ള നടപടികൾ സ്വീകരിക്കുകയും ബസ് സ്റ്റാൻഡിനടുത്ത് ഉചിതമായ സ്ഥലം കണ്ടെത്തി പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരണം നടത്തുകയും ചെയ്തു. എന്നാൽ, തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാറിന്റെ ആരോഗ്യമന്ത്രി ഈ മണ്ഡലത്തിലെ എം.എൽ.എ ആയിട്ടുപോലും താലൂക്ക് ആശുപത്രി യാഥാർഥ്യമാക്കാൻ സാധിക്കാത്തത് തികഞ്ഞ അവസ്ഥയാണ്. നൂറുകണക്കിനാളുകൾക്ക് ആശ്രയമാവേണ്ട താലൂക്ക് ആശുപത്രി അട്ടിമറിക്കാനുള്ള എൽ.ഡി.എഫ് ശ്രമത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കാട്ടൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. കെ.പി. സഹജൻ, സന്തോഷ് കണ്ണംവെള്ളി, കെ.പി. ഹാഷിം, കെ.കെ. പ്രേമൻ, എൻ.എ. കരീം, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു. പി. സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും ഇ.എ. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story