Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTകാർ വാഹനങ്ങളിലിടിച്ച് ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
പഴയങ്ങാടി: നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. പഴയങ്ങാടി പാലത്തിനു സമീപത്ത് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് തൃക്കരിപ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാർ ആദ്യം ഓട്ടോറിക്ഷക്കും തുടർന്ന് മൂന്ന് സ്കൂട്ടറുകൾക്കും ഇടിക്കുകയായിരുന്നു. അപകടത്തിൽ വെങ്ങരയിലെ ഓട്ടോ ഡ്രൈവർ കെ.വി. രാജീവൻ (55), കൊട്ടിലയിലെ നിരീച്ചൻ പ്രീത (49), മകൻ പ്രവിൻ (29), കോലത്തുവയലിലെ ഷൗക്കത്തലി (47), ശഹാന (17), താവത്തെ മിൽ തൊഴിലാളികളായ ഖമറുദ്ദീൻ (46), മുരുകൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്ര വിശദീകരണം: പഴയങ്ങാടിയിൽ അപകടത്തിൽപെട്ട കാറും ഓട്ടോറിക്ഷയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
