Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:41 AM IST Updated On
date_range 10 May 2022 5:41 AM ISTകോട്ട കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് തലശ്ശേരി ഒരുങ്ങി
text_fieldsbookmark_border
തലശ്ശേരി: കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ള 24 ടീമുകൾ മാറ്റുരക്കുന്ന കോട്ട കപ്പ് ക്രിക്കറ്റ് ടൂർണമൻെറിന് തലശ്ശേരി ഒരുങ്ങി. ചരിത്ര പ്രസിദ്ധമായ തലശ്ശേരി കോട്ട പരിസരത്ത് 30 വർഷത്തോളം ക്രിക്കറ്റ് കളിച്ചുവരുന്ന തലശ്ശേരി സൻെറ് ഫോർട്ട് ക്രിക്കറ്റ് ക്ലബാണ് മത്സരത്തിന് ആതിഥ്യമേകുന്നത്. ടൂർണമൻെറ് 13,14,15 തീയതികളിൽ കോട്ട ഗ്രൗണ്ടിൽ നടക്കും. കോട്ട ക്ലബിലെ താരങ്ങളായിരിക്കെ അകാലത്തിൽ മരിച്ച രണ്ട് കൂട്ടുകാരുടെ ഓർമക്കായാണ് ടൂർണമൻെറ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ലോറൽ ഗാർഡൻ, തേജസ് വസ്ത്രാലയം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മെഡിക്കൽ പാർട്ണറായി അഞ്ചരക്കണ്ടി മെഡിക്കൽ കോളജുമുണ്ട്. മെഡിക്കൽ കോളജിന്റെ സൗജന്യ ആരോഗ്യ പരിശോധന സൗകര്യം മൂന്നുദിവസം ടൂർണമൻെറ് സ്ഥലത്തുണ്ടാവും. ടൂർണമൻെറിന്റെ ജഴ്സി ലോഞ്ചിങ്ങും ട്രോഫി അനാവരണവും ബുധനാഴ്ച പുന്നോലിലെ ലോറൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബിജു, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ സംബന്ധിക്കും. രണ്ട് ലക്ഷം രൂപയാണ് പ്രൈസ് മണിയായി ജേതാക്കൾക്ക് നൽകുക. പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ റഊഫ് നാലകത്ത്, കെ.പി.എം. റോഷൻ, അർഷി കൊട്ടോത്ത്, നസീബ് അഞ്ചരക്കണ്ടി, പ്രകാശ് ബാബു, ഡോ. ബിതുൻ ബാലൻ കുന്നുമ്മൽ, ഡോ. ഫൈസൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story