Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസനം പ്രകൃതിക്കും...

വികസനം പ്രകൃതിക്കും മനുഷ്യനും പരിക്കേൽപിക്കരുത് -എം.മുകുന്ദൻ

text_fields
bookmark_border
മാഹി: വികസനം അനിവാര്യമാണെന്നും, എന്നാലത് പ്രകൃതിക്കും മനുഷ്യനും പരിക്കുകളേൽപിക്കും വിധമായിക്കൂടെന്നും സാഹിത്യകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അനുവാദത്തോടെ മാത്രമേ വികസനം നടപ്പിലാക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. പി.ഗംഗാധരൻ മാസ്റ്റർ രചിച്ച 'ദ ഹിൽ കാൻട് ബ്രീത്ത്' എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.പി. ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എം.എ.എസ്.എം വായനശാല വൈസ് പ്രസിഡൻറ് കെ. മോഹനൻ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, പിന്നണി ഗായകൻ എം. മുസ്തഫ, സാഹിത്യകാരൻ പി. ഗംഗാധരൻ, എം. ശ്രീജയൻ, ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ സംസാരിച്ചു. caption : സാഹിത്യകാരൻ എം. മുകുന്ദൻ സി.പി. ഹരീന്ദ്രന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story