Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.പി.സിക്ക്...

എസ്.പി.സിക്ക് കൂടൊരുക്കി അധ്യാപികമാർ പടിയിറങ്ങുന്നു

text_fields
bookmark_border
എസ്.പി.സിക്ക് കൂടൊരുക്കി അധ്യാപികമാർ പടിയിറങ്ങുന്നു
cancel
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികമാരായ പി.വി. കാർത്ത്യായനിയും കെ.കെ. ആത്മജയും വിരമിക്കുന്നത്​ പ്രിയപ്പെട്ട സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ ചിരകാല അഭിലാഷമായ ഓഫിസ് യാഥാർഥ്യമാക്കി. വിരമിക്കുന്നതിന്റെ മുന്നേ സ്കൂളിൽ ഉപകാരപ്രദമായ ഏതെങ്കിലും പ്രവർത്തനം ചെയ്യണമെന്ന ആശയമാണ് പൂർത്തീകരിച്ചത്. പൂർവ വിദ്യാർഥി കൂട്ടായ്മയായ 'ഓർമത്തണൽ 82' ബാച്ചിന്റെ പിന്തുണയും ഓഫിസ് നിർമാണത്തിന് ലഭിച്ചു. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചുമർ ചിത്രീകരണം നടത്തിയ കെ.പി. സുനിൽ കുമാറിനെയും വിരമിക്കുന്ന അധ്യാപകരേയും ആദരിച്ചു. ജില്ല അസിസ്റ്റന്റ് നോഡൽ ഓഫിസർ സി.വി തമ്പാൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.പി.സി യൂനിറ്റിന് പഞ്ചായത്തിന്റെ ഉപഹാരമായ ലാപ് ടോപ് പ്രസിഡന്‍റ് ടി.സി നസിയത്ത് പ്രധാനാധ്യാപികക്ക് കൈമാറി. ടി.പി ഫാത്തിമ, സി.റീന, കെ.കെ അബ്ദുല്ല ഹാജി, എം.വി ഷീജു, സി.എം. ജയദേവൻ, കെ.പി സുനിൽകുമാർ, ഇ.പി ജയപ്രകാശ്, എ.സി റുബീന, ടി. സുനിൽകുമാർ, പി.വി കാർത്ത്യായനി, ധന്യ മോൾ പുതുശേരി, കെ.കെ കീർത്തന മോൾ എന്നിവർ സംസാരിച്ചു. വി.സി ശൈലജ സ്വാഗതവും വി.വി സുനേഷ് നന്ദിയും പറഞ്ഞു. ചിത്രം : ഇരിക്കൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിർമിച്ച എസ്.പി.സി ഓഫിസിന്റെ ഉദ്ഘാടനം രാജ്യസഭാംഗം അഡ്വ. പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story