Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:35 AM IST Updated On
date_range 10 May 2022 5:35 AM ISTജനപ്രതിനിധികൾ പുഴയോരം സന്ദർശിച്ചു
text_fieldsbookmark_border
ഇരിട്ടി: മേഖലയിലെ പുഴയോരങ്ങൾ നഗരസഭ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശിച്ചു. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴക്കരയിലൂടെ ശുചീകരണ പ്രവൃത്തികൾക്ക് മുന്നോടിയായുള്ള പരിശോധന നടത്തിയത്. പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതും മാലിന്യം തള്ളുന്നതും ഉൾപ്പെടെ പരിശോധിച്ചു. വരും ദിവസങ്ങളിൽ ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെ നടത്താനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ കെ. സുരേഷ്, എ.കെ. രവീന്ദ്രൻ, കെ. സോയ, വി.പി. അബ്ദുൽ റഷീദ്, കെ. നന്ദനൻ, പി. രഘു, കെ.വി. ശ്രീജ, ശാന്തിനി, വി. ശശി, സമീർ പുന്നാട്, പി. ഫൈസൽ, പി.പി. ജയലക്ഷ്മി തുടങ്ങിയവരും ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയൻ എന്നിവരും സന്നദ്ധ സംഘടനയിലെ പ്രവർത്തകരും പരിശോധനയിൽ പങ്കുചേർന്നു. ഇരിട്ടി പുതിയ സ്റ്റാൻഡിനും പഴയ ബസ് സ്റ്റാൻഡിനും ഇടയിലുള്ള പഴശ്ശി പദ്ധതി പ്രദേശത്ത് മാലിന്യം തള്ളുന്നത് അതിഗൗരവത്തോടെയാണ് നഗരസഭ കാണുന്നതെന്ന് സംഘം പറഞ്ഞു. ഇത് തടയാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
