Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ...

ദേശീയ പഞ്ചഗുസ്തിമത്സരം: ജില്ലയിൽനിന്ന്​​ നാലു​ താരങ്ങൾ

text_fields
bookmark_border
കണ്ണൂർ: ഹൈദരാബാദിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മാറ്റുരക്കാൻ ജില്ലയിൽനിന്ന്​ നാലു താരങ്ങൾ. കീഴല്ലൂർ പാലയോട്ടെ എം.എം. ഷിജു, അഴീക്കോട്​ സ്വദേശി എൻ. ഫൈസൽ, മയ്യിൽ സ്വദേശിനി പ്രിയ പ്രമോദ്​, ആലക്കോട്ടെ ക്രിസ്റ്റ മറിയ റിജോഷ്​ എന്നിവരാണ്​ അർഹതനേടിയത്​. എറണാകുളത്ത്​ നടന്ന 44ാമത്​ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ ജേതാക്കളായാണ്​ ഇവർ ദേശീയ മത്സരത്തിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ടത്​. 70 കി.ഗ്രാം വിഭാഗത്തിൽ ഗോൾഡ്​ മെഡലാണ്​ എം.എം. ഷിജു നേടിയത്​. എൻ. ഫൈസൽ 90 കിലോ ലെഫ്​റ്റ്​ റൈറ്റ്​ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയപ്പോൾ പ്രീയ പ്രമോദ്​ 80 കിലോ വിഭാഗത്തിൽ ലെഫ്​റ്റ്​ റൈറ്റ്​ വെള്ളി മെഡൽ നേടിയാണ്​ ദേശീയതലത്തിലേക്ക്​ അർഹത നേടിയത്​. ജൂനിയർ വിഭാഗത്തിൽ ലെഫ്​റ്റ്​ സ്വർണം​, റൈറ്റ്​ വെള്ളി മെഡൽ നേടിയാണ്​ ക്രിസ്റ്റ മറിയ റിജോഷ്​ ദേശീയ മത്സരത്തിലേക്ക്​ തിരഞ്ഞെടുക്കപ്പെട്ടത്​. മേയ്​ 30 മുതൽ ജൂൺ ആറുവരെയാണ്​ ഹൈദരാബാദിൽ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്​ നടക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story