Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:32 AM IST Updated On
date_range 9 May 2022 5:32 AM IST'അംഗൻവാടി ജീവനക്കാരെ സർക്കാർജീവനക്കാരായി അംഗീകരിക്കണം'
text_fieldsbookmark_border
പടം -സന്ദീപ് കണ്ണൂർ: അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.വി. ഭവാനി പതാക ഉയർത്തി. കെ.വി. ഓമന രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. പ്രൈമറി വിദ്യാഭ്യാസം അംഗൻവാടിയിലൂടെതന്നെ നടപ്പാക്കുക, പെട്രോൾ-ഡീസൽ- പാചകവാതക വിലവർധന കേന്ദ്രം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് സി. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു എന്നിവർ സംസാരിച്ചു. കെ. അശോകൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ശ്രീജകുമാരി (ജില്ല പ്രസി), കെ.വി. ഭവാനി (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story