Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.ജി.ഒ.എ സമ്മേളനം

കെ.ജി.ഒ.എ സമ്മേളനം

text_fields
bookmark_border
കോഴിക്കോട്​: വിജ്ഞാന സമുഹത്തിന്‍റെ സൃഷിക്കായി സിവിൽ സർവ്വീസിനെ സജ്ജമാക്കണമെന്ന് കേരള ഗസറ്റഡ്​ ഓഫീസേഴ്​സ്​ അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ സമ്മേളനം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തു ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഷിബു സി.കെ സംഘടനാ പ്രമേയം അവതരിപ്പിച്ചു. സുരേഷ്.പി.ജി, സജീവൻ ടി.സി, ഡോ: പ്രബിത വി.പി, ഗിരീഷ്.ഐ, മനോജ് കുമാർ എൻ, പ്രബിഷ.ബി, പ്രഭാത് കെ.പി, പ്രദീഷ്. എ, ബാലരാജൻ.കെ, എ. ഷിബിലു എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. സംസ്ഥാന ട്രഷറർ പി.വി. ജിൻ രാജ് ചർച്ചകൾ ക്രോഡീകരിച്ചു. എ.എം. ജയശ്രീ കൺവീനർ ആയി 15 അംഗ ജില്ലാ വനിതാ കമ്മിറ്റി രൂപീകരിച്ചു. സാംസ്കാരിക സംഘടനയായ ഗോളിന്റെ കൺവീനർ ആയി പി.എം.ഗിരീഷ് കുമാറിനെ തെരഞ്ഞെടുത്തു യാത്രയയപ്പ് സമ്മേളനം കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്റ്റർ കെ.ടി കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്തുപി.എഫ് ആർഡി എ നിയമം പിൻവലിക്കുക, വെള്ളിമാട് കുന്ന് ഗവൺമെന്റ് ക്വാർട്ടേർസിൽ കൂടുതൽ ഫ്ലാറ്റ് പണിയുക,താലൂക്കുകളിൽ ഗവൺമെന്റ് ക്വാർട്ടേർസ് പണിയുക , പേരാമ്പ്ര താലുക്ക് രൂപീകരിക്കുക സംസ്ഥാന സർക്കാരി​ന്‍റെ ബദൽ വികസനത്തിന് കരുത്തു പകരുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story