Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎടക്കാട് ലിറ്റററി...

എടക്കാട് ലിറ്റററി ഫെസ്റ്റ്

text_fields
bookmark_border
എടക്കാട് ലിറ്റററി ഫെസ്റ്റ്
cancel
എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ നാലാമത് ലിറ്റററി ഫെസ്റ്റ് സഹിത്യകാരൻ വി.എസ്. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. എഴുത്ത് ഒരു അപകടകരായ പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത് സാഹിത്യലോകം ഇതിനെ അതിജയിച്ചുകൊണ്ടാണ് മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ ആദരിച്ചു. എടക്കാട് സാഹിത്യവേദിയുടെ അശ്രഫ് ആഡൂർ പുരസ്കാരം കഥാകൃത്ത് ആർ. രാജശ്രീ ഏറ്റുവാങ്ങി. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലതല സാഹിത്യമത്സര വിജയികൾക്കുള്ള പുരസ്കാരം കബനി കെ. ദേവൻ, ജെ.എസ്. മിനി, മനോജ് കാട്ടാമ്പള്ളി, പി.എം. സജിത്കുമാർ, നജീബ് കാഞ്ഞിരോട്, ജീവൻ ജിനേശ്, പി.വി. മിഥുൻ, അഞ്ചൽ കടമ്പൂർ എന്നിവർ ഏറ്റുവാങ്ങി. അംബുജം കടമ്പൂർ, എം.കെ. അബൂബക്കർ, സതീശൻ മോറായി, വത്സൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യസമ്മേളനം, രചനമത്സരം, സാഹിത്യസദസ്സുകൾ, സാംസ്കാരിക ഘോഷയാത്ര തുടങ്ങിയവയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story