Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:38 AM IST Updated On
date_range 8 May 2022 5:38 AM ISTആംഗ്ലിക്കൻ ചർച്ചും താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരിയിൽ നവീകരിച്ച സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ചിന്റെയും താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റിന്റേയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. വടക്കേ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുവഴി തുറന്ന എഡ്വേർഡ് ബ്രണ്ണനാണ് തലശ്ശേരി കോട്ടക്ക് സമീപം 1869ൽ ആംഗ്ലിക്കൻ ചർച്ച് നിർമാണത്തിന് തുടക്കമിട്ടത്. ആംഗ്ലിക്കൻ-ഗോഥിക് വാസ്തുവിദ്യ ശൈലിയുടെ മികച്ച ഉദാഹരണമായ തലശ്ശേരി സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. പള്ളിയുടെ നവീകരണം, ഡ്രൈനേജ്, നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം എന്നിവ ഒരുക്കിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ലോക പ്രശസ്ത കച്ചവട കേന്ദ്രമായിരുന്ന താഴെയങ്ങാടിക്ക് തലശ്ശേരിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. 4.84 കോടി രൂപ ചെലവിലാണ് താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പൂർത്തീകരിച്ചത്. റോഡ് പേവ്മെന്റ്, ഡ്രെയിനേജ്, നടപ്പാത, വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി എന്നിവയാണ് പൂർത്തിയാക്കിയത്. എൻ .എൻ ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി, കൗൺസിലർമാരായ ഫൈസൽ പുനത്തിൽ, ടി.കെ സാഹിറ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സി.പി ജയരാജ് പങ്കെടുത്തു. പടം) ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന നവീകരിച്ച തലശ്ശേരി സൻെറ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു minster tly prgrm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story