Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:31 AM IST Updated On
date_range 8 May 2022 5:31 AM ISTവാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. പുഷ്പഗിരി ഗാന്ധിനഗറിലെ മുഹമ്മദലി, ചൊറുക്കളയില മേലെപാത്ത് ഹൗസിൽ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30ന് മന്ന -ചിന്മയാമിഷൻ റോഡിൽ നടന്ന അപകടത്തിലാണ് പുഷ്പഗിരി ഗാന്ധിനഗറിലെ മുഹമ്മദലിക്ക് പരിക്കേറ്റത്. തളിപ്പറമ്പ് ന്യൂസ് കോർണർ ജങ്ഷന് സമീപത്തെ കടല വിൽപനക്കാരനാണ് മുഹമ്മദലി. രാത്രി കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ മുഹമ്മദലി മറ്റൊരു ഓട്ടോയിലുമിടിച്ചാണ് നിലത്ത് വീണത്. ഇദ്ദേഹത്തെ നാട്ടുകാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പിന്നീട് നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മദ്റസക്ക് സമീപം നടന്ന അപകടത്തിലാണ് ചൊറുക്കളയിലെ അൽത്താഫിന് പരിക്കേറ്റത്. തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ ജീവനക്കാരനായ അൽത്താഫ് വീട്ടിൽനിന്ന് വരുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ മാർക്കറ്റിലേക്ക് പച്ചക്കറിയുമായി വരുന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ അൽത്താഫിനെ പരിയാരം കണ്ണൂർ ഗവ. മെഡി. കോളജിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story