Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:30 AM IST Updated On
date_range 8 May 2022 5:30 AM ISTതാലൂക്ക് വികസനസമിതി യോഗം തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കും
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനും മാർക്കറ്റ് റോഡ് വഴി ബസ് ഗതാഗതം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നിർദേശിച്ചു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കുമ്പോഴും മാർക്കറ്റ് റോഡിൽ ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്താറില്ലെന്നും അനധികൃത പാർക്കിങ് ഒഴിവാക്കി ഇതുവഴി ബസ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് താലൂക്ക് വികസനസമിതിയിൽ പരാതി ലഭിച്ചിരുന്നു. ജീവിതച്ചെലവ് കണ്ടെത്തുന്നതിന് മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സഹായം നൽകണമെന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ അപേക്ഷ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന് കൈമാറാനും ഏരുവേശ്ശി പഞ്ചായത്തിലെ കോളനികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും ഏരുവേശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഒഴിവ് നികത്തണമെന്നുമുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണന്റെ പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറാനും തീരുമാനിച്ചു. തലോറയിൽ നടപ്പാത തടസ്സപ്പെടുത്തിയെന്ന പരാതി ആർ.ഡി.ഒക്ക് കൈമാറാനും യോഗം തീരുമാനിച്ചു. പരാതികളുമായി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്തത് പരിഹാരനടപടികൾ വൈകുന്നതിന് ഇടയാക്കുന്നതിനാൽ പ്രതിനിധികളെ നിർബന്ധമായും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനും യോഗത്തിൽ തീരുമാനിച്ചു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ കൊയ്യം ജനാർദനൻ, തഹസിൽദാർ പി. സജീവൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story