Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:29 AM IST Updated On
date_range 8 May 2022 5:29 AM ISTസ്വകാര്യ ഭൂമി പിടിച്ചടക്കി സര്‍ക്കാര്‍ ഭൂമിയാക്കിമാറ്റാനുള്ള നീക്കം അവസാനിപ്പിക്കണം.
text_fieldsbookmark_border
സ്വകാര്യ ഭൂമി പിടിച്ചടക്കി സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനുള്ള റവന്യൂ- റീസർവേ അധികൃതരുടെ നീക്കം അവസാനിപ്പിക്കണം. ഇരിട്ടി: ആറളം അയ്യങ്കുന്ന് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന വെമ്പുഴത്തീരത്തുള്ള ആരാധനാലയങ്ങളുടെയും കര്‍ഷകരുടെയും സ്വകാര്യഭൂമിയും വീടുകളും റീ സർവേയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനുള്ള റവന്യൂ റീസർവേ ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കണമെന്നും ആറളം വില്ലേജില്‍ റീസർവേ ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രത്യേക സർവേ നടത്തി നിലവില്‍ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തി നൽകണമെന്നും ആറളം ഗ്രാമപഞ്ചായത്ത് യൂനിറ്റി ഹാളില്‍ ചേര്‍ന്ന റീ സർവേ ആക്ഷന്‍ കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. 1940 മുതല്‍ നിയമാനുസൃതമുള്ള എല്ലാ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്തുവാങ്ങിയതും പട്ടയം അനുവദിച്ച് കിട്ടിയതും കാലാകാലങ്ങളില്‍ കെട്ടിട നികുതിയും ഭൂ നികുതിയും ഒടുക്കി കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഈ മേഖലയിലെ കര്‍ഷകര്‍. ഈ വസ്തുവകകളും പലതവണ കൈമാറ്റം ചെയ്യപ്പെട്ടതും ദേശസാല്‍കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പണയപ്പെടുത്തി വായ്പ എടുത്തിട്ടുള്ളതുമാണ്. കൃത്യമായ രേഖ ഇല്ലാത്ത വസ്തു ആണെങ്കില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുകയില്ല എന്നതും ഭൂമിയും കെട്ടിടങ്ങളും കൈമാറ്റം ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ വകുപ്പും പോക്കുവരവ് നടത്തുമ്പോള്‍ റവന്യൂ വകുപ്പും കെട്ടിടം നിര്‍മിക്കുവാന്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍ പഞ്ചായത്ത് അധികൃതരും ഇതെല്ലാം കൃത്യമായി പരിശോധിക്കുന്നതാണല്ലോ എന്നും സ്ഥല ഉടമകള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസ്സിമോള്‍ അധ്യക്ഷത വഹിച്ചു. അയ്യങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, ആറളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് അന്ത്യാംകുളം മെംബര്‍മാരായ യു.കെ. സുധാകരന്‍, ജോര്‍ജ് ആലാംപള്ളി, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.കെ. ജോസഫ്, ഇരിട്ടി താലൂക്ക് തഹസില്‍ദാര്‍ (എല്‍.ആര്‍) എം. ലക്ഷ്മണന്‍, ശ്രീകണ്ഠപുരം റീസർവേ സൂപ്രണ്ട് പി.കെ. പ്രകാശന്‍, ഹെഡ് സർവേയര്‍ മുഹമ്മദ് ശരീഫ്, കരിക്കോട്ടക്കരി വില്ലേജ് ഓഫിസര്‍ പി.എം. ഷാജി, അയ്യങ്കുന്ന് വില്ലേജ് ഓഫിസ് എസ്.വി.ഒ മനോജ് കുമാര്‍, ആറളം വില്ലേജ് ഓഫിസ് എസ്.വി.ഒ പി.സി. പ്രകാശന്‍, മത്തായി മേയ്ക്കല്‍, റെജി കൊടുംപുറം, എന്‍.ടി. സോണി, പി.വി. ദിനേശന്‍, ജെ. ജോണ്‍സണ്‍, സിസ്റ്റര്‍ ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
