Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെഡിസെപ്: അപേക്ഷ...

മെഡിസെപ്: അപേക്ഷ സമർപ്പിക്കണം

text_fields
bookmark_border
കണ്ണൂർ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അവർ പെൻഷൻ കെപ്പറ്റുന്ന ട്രഷറിയിൽ എത്രയുംപെട്ടെന്ന് അപേക്ഷ സമർപ്പിക്കണമെന്ന്​ ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. ട്രഷറിയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും അനുബന്ധ രേഖകളും രേഖപ്പെടുത്തി dtokannur@gmail.com എന്ന മെയിലിലേക്ക് അയക്കണം. ......................................... ക്യാമ്പ് ഫോളോവർ നിയമനം കണ്ണൂർ: കണ്ണൂർ റൂറൽ ജില്ല പൊലീസ് ഡി.എച്ച്.ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പുരുഷൻമാർ മാത്രം. ബാർബർ -ഒന്ന്, സ്വീപ്പർ -ഒന്ന്, ധോബി -ഒന്ന്, കുക്ക് -രണ്ട് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ള മേൽപറഞ്ഞവയിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ.ഡി/ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മേയ് 17ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് ഹാജരാകണം. ................................... ഡ്രൈവർ നിയമനം കണ്ണൂർ: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ള ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മേയ് 12ന് ഉച്ച രണ്ട് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ: 0490 2491240.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story